39 വർഷം സിആർപിഎഫിൽ സേവനം ചെയ്തു വിരമിച്ചു നാട്ടിൽ എത്തിയ ഇൻസ്‌പെക്ടർ ബാബു കൂടാളിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ സിആർപിഎഫ് കൂട്ടായ്മ സ്വീകരണം നൽകി.
ഓൾ ഇന്ത്യ പാരമിലിട്ടറി അസോസിയേഷൻ എക്സ് സർവീസ് മെൻ കണ്ണൂർ /കാസർഗോഡ് ജനറൽ സെക്രട്ടറി സി.ബാലകൃഷ്ണൻ, സിആർപിഎഫ് പെൻഷ നേഴ്‌സ് ഫോറം കണ്ണൂർ ജില്ലാ സെക്രട്ടറി എം.കെ. ഗോപിനാഥൻ, അഡ്മിൻ മാർ ആയ എം.സുരേശൻ,
വി. രാജേന്ദ്രൻ നായർ , മകൾ ആര്യ ബാബു എന്നിവർ പ്രസംഗിച്ചു കെ.കെ. പ്രദീപൻ, കെ.വി.സുധീരൻ, വി.സി.രാജേഷ്, കെ. ശ്രീകാന്ത്, പിസജീവൻ എന്നിവർ നേതൃത്വം നൽകി. 39 വർഷത്തെ രാജ്യ സേവനത്തിനു ശേഷം കണ്ണൂരിന്റെ മണ്ണിൽ കാലുകുത്തുന്ന ബാബു കൂടാളിയൻ കണ്ണൂർ പേരാവൂരിൽ പരേതനായ പൊന്നമ്പത്ത് ബാലന്റെയും കൂടാളിയൻ നാരായണിയുടെയും മകനാണ്. പേരാവൂർ സെൻറ് ജോസഫ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം ബാബു കൂടാളിയൻ 1986 ഇൽ ആണ് സിആർപിഎഫിൽ ചേരുന്നത്. ആർടിസി 3 പള്ളിപ്പുറത്തിൽ വിജയകരമായി ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം ചണ്ഡിഗഡ് ,മണിപ്പൂർ, ഗുജറാത്ത് ,ജമ്മു കാശ്മീർ ഡൽഹി, പഞ്ചാബ്, തെലുങ്കാന, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്,കേരള,ആന്ധ്ര പ്രദേശ് വെസ്റ്റ് ബംഗാൾ ,ആസാം ത്രിപുര,നാഗാലാൻഡ്,മിസോറാം, എന്നീ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ബാബു കൂടാളിയൻ സർവീസിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാർത്ഥതയോടെയുള്ള സർവീസിന്റെ പ്രതീകമായി ഡിഐജിപി സിഗ്നൽ റേഞ്ച് കമന്റേഷൻ ലെറ്റർ ഫോർ എക്സലന്റ് പരേഡ്, കൂടാതെ 26 ഓളം ക്യാഷ് റീവാർഡും അദ്ദേഹം കരസ്ഥമാക്കി. ഭാര്യ പി. നിഷ വാസു. മക്കൾ പി.ആര്യ ബാബു , പി.റിയാ ബാബു.
A CRPF inspector from Peravoor, who returned home after serving for 39 years, was welcomed by his colleagues.